Gulf

തടവുകാരെ ഉപാധികളോടെ പരോളില്‍ വിട്ടയക്കാന്‍ ഷാര്‍ജ ഒരുങ്ങുന്നു

ഷാര്‍ജ: ചില വ്യക്തമായ ഉപാധികളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തടവുകാരെ പരോളില്‍ വിട്ടയക്കാന്‍ ഷാര്‍ജ ഭരണകൂടം ഒരുങ്ങുന്നു. യോഗ്യരായവര്‍ക്ക് ഒരുമാസമോ, അതില്‍ അധികമോ പരോള്‍ അനുവദിച്ച് ബന്ധുക്കള്‍ക്കും കുടുംബത്തിനുമൊപ്പം കഴിയാനാണ് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അവസരം ഒരുക്കുന്നത്. തങ്ങളുടെ ശിക്ഷാ കാലാവധിയുടെ നാലില്‍ മൂന്നു ഭാഗം പിന്നിട്ടവരെയാണ് പരോളിനായി പരിഗണിക്കുക.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളാണെങ്കില്‍ ഇവര്‍ 20 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയാലെ പരോളിന് ഇവരെ പരിഗണിക്കൂ. ഷാര്‍ജ പൊലിസ് മേധാവിയുടെ ശുപാര്‍യുടെ കൂടി അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഉപാധികളോടെ പരോള്‍ അനുവദിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

The post തടവുകാരെ ഉപാധികളോടെ പരോളില്‍ വിട്ടയക്കാന്‍ ഷാര്‍ജ ഒരുങ്ങുന്നു appeared first on Metro Journal Online.

See also  എഴുന്നൂറ് അടി ഉയരത്തില്‍ സ്ലാക്ക്‌ലൈനില്‍ നടന്ന് കാണികളെ വിസ്മയിപ്പിച്ച് ജാന്‍ റൂസ്

Related Articles

Back to top button