Education

രേണുക സ്വാമി വധക്കേസ്: നടൻ ദർശന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം

രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദർശന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് കോടതിയിൽ നൽകണമെന്നും, തെളിവുകൾ ഇല്ലാതാകുന്ന രീതിയിലുള്ള ഒരു പ്രവർത്തിയും നടത്തരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ദർശന് ഏത് ഡോക്ടറെ വേണെമെങ്കിലും കാണാമെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കണം ഇതിൽ വീഴ്ചയുണ്ടായാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ദർശൻ കോടതിയിൽ ജാമ്യം തേടിയിരുന്നത്.

രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ നിയമോപദേശകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനായി മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പോകണമെന്നും ജാമ്യാപേക്ഷയിൽ നടൻ സൂചിപ്പിച്ചിരുന്നു.

 

The post രേണുക സ്വാമി വധക്കേസ്: നടൻ ദർശന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം appeared first on Metro Journal Online.

See also  ജിസിസിയിലെ പുതിയ ഗതാഗത നിയമം: അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കില്ല

Related Articles

Back to top button