Education

ദിവ്യയെ സിപിഎം സംരക്ഷിക്കുന്നു, പാർട്ടി സഹായത്തോടെ നിയമത്തെ വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ

പി പി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാർട്ടി സഹായത്തോടെ ദിവ്യ നിയമത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചു. ഉപതെരഞ്ഞെടുപ്പ് ഉള്ളതു കൊണ്ടാണ് ദിവ്യയെ കോടതിയിൽ ഹാജരാക്കിയതെന്നും സുരേന്ദ്രൻ ആരോപിച്ചു

നിരപരാധിയെ ഇല്ലാതാക്കിയവരെ സംരക്ഷിച്ചത് എന്തിനാണ്. മുഖ്യമന്ത്രി മറുപടി പറയണം. പാർട്ടി കാര്യമായ നടപടി എടുക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഉന്നതരുടെ പരിരക്ഷ ദിവ്യക്ക് കിട്ടുന്നു. ദിവ്യയുടെ ബിനാമി ഇടപാടുകളിൽ എംവി ഗോവിന്ദന്റെ പങ്ക് വ്യക്തമാക്കണം

എഡിഎമ്മിന്റെ മരണം കൊലപാതകം തന്നെയാണ്. പാർട്ടി എന്തിനാണ് ദിവ്യക്ക് നിയമസഹായം നൽകിയത്. എഡിഎമ്മിനെ കള്ളനാക്കാൻ പ്രചാരണം നടന്നു. കണ്ണൂർ കലക്ടറെ കേസിൽ പ്രതി ചേർക്കണം. ആസൂത്രിത ഗൂഢാലോചനയാണ് നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

See also  മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി

Related Articles

Back to top button