Education

മംഗല്യ താലി: ഭാഗം 18

രചന: കാശിനാഥൻ

പറഞ്ഞു കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് സത്യത്തിൽ ഭദ്ര ചിന്തിച്ചത്.

അരികിലായി നിന്നിരുന്ന ഹരിയെ അവളൊന്നു നോക്കി.. ആ മുഖത്ത് ഗൗരവം നിറഞ്ഞുനിന്നു

അവിടെ എല്ലാവരും സുഖമായിരിക്കുന്നോ മോളെ..

ഹ്മ്മ്.. സുഖം.
അവൾ പുഞ്ചിരിയോടെ പറഞ്ഞു.

ആഹ്, എന്നാലുംഒരിത്തിരിയെങ്കിലും കഴിയ്ക്ക്, എന്നിട്ട് കിടന്നോളു.

ലക്ഷ്മിയമ്മേ, എന്റെ വയറ്റില് ഒട്ടും സ്ഥലമില്ലെന്നേ.. അതല്ലേ… ഇനി നാളെ മതി.

അവൾ അവരെ നോക്കി ദയനീയമായി പറഞ്ഞു.

ആഹ്.. എന്നാൽപ്പിന്നെ മോൾടെ ഇഷ്ടം പോലെ.അല്ലാണ്ട് ഞാനിനി എന്ത് പറയാനാ…

മഹാലക്ഷ്മി പറഞ്ഞതും അവള് വിളറിയ ഒരു ചിരി ചിരിച്ചു. ഹരി അപ്പോൾ റൂമിലേക്ക് പോയിരിന്നു
അവന്റെ പിന്നാലെ ഭദ്രയും കയറിപ്പോയ്.

മുറിയിലെത്തിയപ്പോൾ അവൻ ഡ്രസ്സ്‌ മാറ്റുവാണ്.

പെട്ടെന്ന് അങ്ങനെ കഴിയ്ക്കാൻ പറഞ്ഞപ്പോൾ, അങ്ങനെ പറഞ്ഞു പോയതാ, ഹരിയേട്ടാ… സോറി…. ഒരായിരം സോറി.

അവന്റെ അടുത്തേക്ക് വന്നു പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.

അതൊന്നും മൈൻഡ് ചെയ്യാതെ ഹരി അവന്റെ ഷർട്ട്‌ ഊരി മാറ്റിയിട്ട് ഇന്നർ ബനിയൻ മാത്രം ഇട്ടു കൊണ്ട് ഒരു ടവൽ എടുത്തു തോളത്തു ഇട്ടു വാഷ് റൂമിലേക്ക് പോയ്‌.

കുളിച്ചു ഫ്രഷ് ആയിറങ്ങി വന്നപ്പോളും അവളാ നിൽപ്പ് അങ്ങനെ നിന്നു.

സോറി ട്ടൊ.. എന്നോട് ദേഷ്യമായോ ഹരിയേട്ടാ..

പിന്നെയും സങ്കടത്തോടെ ഭദ്ര വീണ്ടും ചോദിച്ചു.

Its ഓക്കേ…..

അത്രമാത്രം പറഞ്ഞ ശേഷം ഹരി മുറിയിൽ നിന്നും ഇറങ്ങി താഴേയ്ക്കു പോയ്‌.

ഒറ്റയ്ക്കിരുന്നാണ് ഹരി ഭക്ഷണം കഴിച്ചത്. അവൻ കഴിച്ചു തീരാറായപ്പോൾ മഹാലക്ഷ്മി അവന്റെ അടുത്തേക്ക് വന്നു.

എന്താ ഹരി, നിനക്കെന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്, എന്ത് പറ്റി…
അവർ മകനെ നോക്കി.

ഞാനിപ്പോ വരാം, ഈ കൈയൊന്ന് കഴുകട്ടെ..

ഹരി പറഞ്ഞതും അവർ ഉമ്മറത്തേക്ക് ഇറങ്ങി.

മോനേ.. കുറച്ചുടെ ചോറ് വിളമ്പട്ടെ.
സൂസമ്മച്ചി വന്നു അവനോട് ചോദിച്ചു.

വേണ്ട, ഒന്നും വേണ്ട ചേച്ചി, വയറു നിറഞ്ഞതാണ്. മതി.

കഴിച്ചിരുന്ന പ്ലേറ്റ് എടുത്തു അവർക്ക് കൊടുത്ത ശേഷം അവൻ എഴുന്നേറ്റ് കൈ കഴുകുവാനായി പോയ്‌.

ഹരി വെളിയിലേക്ക് ചെന്നപ്പോൾ മഹാലക്ഷ്മി അവിടെയിരിപ്പുണ്ട്.

അവനും അമ്മയുടെ അടുത്തായി ചെന്നിരുന്നു.

മകൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അറിയുവാൻ വേണ്ടി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുകയാണ് മഹാലക്ഷ്മി.

അമ്മേ… എന്റെ ജാതകദോഷം തീർക്കാൻ വേണ്ടിയാണോ ഭദ്രയെക്കൊണ്ട് എന്നെ വിവാഹം ചെയ്യിപ്പിച്ചത്.

പെട്ടന്ന് ഉള്ള മകന്റെ ചോദ്യത്തിന് മുന്നിൽ അവരൊന്നു പകച്ചു നിന്നു പോയ്‌.

ഭട്ടത്തിരിയാണോ അമ്മയോട് ഈ ബുദ്ധി ഉപദേശിച്ചത്,, അതിനു വേണ്ടിയാണോ ആ പാവം പെൺകുട്ടിയെ ഇതിലേക്ക് വലിച്ചിഴച്ചത്. എന്തിനാരുന്നമ്മേ ഇത്രേം വലിയൊരു അപരാധം നിങ്ങളല്ലാവരുംകൂടി ആ കുട്ടിയോട് ചെയ്തേ. ആഹ് പിന്നെ അവൾക്ക് ചോദിക്കാനും പറയാനുമാരുമില്ലല്ലേ.. അതുകൊണ്ടാവും..അമ്മേടെ ചിലവിൽ ഓർഭാനെജിൽ കഴിയുന്നവളല്ലേ…
ഹരിയുടെ മുഖത്തു പുച്ഛം നിറഞ്ഞു.

See also  പാലക്കാട് ബിജെപിയും കോൺഗ്രസും വ്യാജവോട്ടുകൾ ചേർത്തു; പരാതിയുമായി സിപിഎം

നിന്റെ ജീവിതത്തിൽ രണ്ട് വിവാഹത്തിന് യോഗമുണ്ടെന്ന്, ഇപ്പൊ ഇങ്ങനെയൊരെണ്ണം നടത്തിയാൽ പിന്നെ ഒരു വർഷം കഴിഞ്ഞു….

മതി…. ഒന്ന് നിർത്തുന്നുണ്ടോ.

അവർ പറഞ്ഞു പൂർത്തിയാക്കും മുന്നേ ഹരി അമ്മയെ നോക്കി അലറി.

നാണമില്ലേ അമ്മയ്ക്ക്, ഇങ്ങനെയൊക്കെ സംസാരിക്കാൻ.. ഒന്നുല്ലേലും അറിവും വിവരവുമൊക്കെയുള്ള ഒരു സ്ത്രീയല്ലേ അമ്മ…

ആയിരിക്കാം, പക്ഷെ എന്റെ മക്കളുടെ കാര്യത്തിൽ ഞാൻ സ്വർത്ഥയാണ്..

ആ സ്വാർത്ഥത കാണിക്കേണ്ടത്,ആരോരുമില്ലാത്ത ആ പാവംപെൺകുട്ടിടെ അടുത്തല്ല, അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തകൊണ്ടാണോ…

നീയെങ്ങനെ വേണേലും വ്യാഖ്യാനിച്ചോളു.. അത് നിന്റെയിഷ്ടം..

ഏതോ ഒരു ജ്യോൽസ്യൻ എന്തോ പൊട്ടത്തരം പറഞ്ഞുന്നു കരുതി അമ്മ ബലിയാടാക്കിയത് ഒരു പാവം പെണ്ണിനെയാണ്.അറിയോ അമ്മയ്ക്ക്.

അവൻ ഓരോന്ന് പറഞ്ഞു ബഹളം കൂട്ടിയപ്പോൾ മഹാലക്ഷ്മി നിശബ്ദത പാലിച്ചു.

അല്ലേലും ഒന്നും കാണാതെ അമ്മ ഇത്രയും വലിയൊരു ത്യാഗമൊന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാരുന്നു. പിന്നെ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ട് അമ്മയോട് സംസാരിക്കാമെന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തത്.

ഒരു വർഷം കഴിഞ്ഞു ഭദ്രയെ എന്ത് ചെയ്യാനാ അമ്മേടെ പ്ലാൻ, അതൊന്നു പറഞ്ഞേ.. എന്തായാലും അത് കൂടി കേൾക്കട്ടെ.
അവൻ മഹാലക്ഷ്മിയെ ഉറ്റു നോക്കി.

ഭദ്രയെ ഓർഭനേജിലേക്ക് തിരികെ പറഞ്ഞു അയക്കാം..

അപ്പൊ അവിടെ മീരടീച്ചർ ചോദിക്കില്ലേഅമ്മയോട് ഈ വിവരം.

നിനക്ക് അഡ്ജസ്റ്റ് ചെയ്തു പോകാൻ സാധിക്കുന്നില്ലന്നു പറയാം.

ഓഹോ.. അപ്പോൾ എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്തു വെച്ചിട്ടാണല്ലേ.. കൊള്ളം, അമ്മേടെ ബുദ്ധി അപാരം തന്നേ..അല്ലേലും അമ്മയ്ക്ക് പണ്ട് മുതലേ കുരുട്ടുബുദ്ധിയൽപ്പം കൂടുതലാണ്, അതെനിക്ക് വ്യക്തമായി അറിയാം..

ഹരി…..

വേണ്ട… ശബ്ദമുയർത്തേണ്ട…. ഞാൻ പറഞ്ഞത് സത്യമാണോന്ന് ഒന്ന് ആലോചിച്ചു നോക്കിയാൽ മതി, പിന്നെ ഭദ്രേടെ കാര്യത്തിൽ ഞാൻ കുറച്ചു തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ട്. ഇനി മുന്നോട്ട് അങ്ങനെയാവും. അതിനു യാതൊരു മാറ്റവുമില്ല… ഇനി അമ്മ അറിഞ്ഞില്ലെന്നു ഒന്നും പറഞ്ഞു വന്നേക്കരുത്…

നീയെന്തു തീരുമാനം എടുത്തുന്ന പറയുന്നേ.. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി, ഒരു വർഷം.. കൃത്യം ഒരു വർഷത്തേയ്ക്കു അവൾ ഈ കുടുംബത്തിൽ കാണും. ബാക്കികാര്യം അതിനു ശേഷം…

ഓഹോ… അങ്ങനെയാണോ കാര്യങ്ങൾ, അവളെ നാലാളറിഞ്ഞു കല്യാണം കഴിച്ചത് ഞാനാണ്, അപ്പോൾ അവളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശവും അധികാരവുമൊക്കെ തത്കാലം എനിയ്ക്കാണ്.

നീയവളെ എന്ത് ചെയ്യാൻ പോകുന്നു?

അത് അമ്മയോട് പറയാൻ എനിക്ക് സൗകര്യമില്ല.

ഹരി…..
അതേ ഹരി തന്നേ, അമ്മ അലറേണ്ട…

അവളെ തിരിച്ചു ഓർഭനേജിൽ ആക്കാനാണോ നിന്റെ പ്ലാൻ. അങ്ങനെയെങ്കിൽ അത് നടക്കില്ല മോനേ..

അവളെ എവിടെയാക്കുമെന്നുള്ളത് അമ്മ കണ്ടോളു..നോ പ്രോബ്ലം.

എടാ,,,,, മൃദുലയുമായിട്ട് ഒരു വർഷം കഴിഞ്ഞു നിന്റെ വിവാഹം നടത്താമെന്ന് ഞാൻ അമ്മാവനും അമ്മായിയ്ക്കും വാക്ക് കൊടുത്തതാ… അവരും അതെല്ലാം സമ്മതിച്ചു.നീയായിട്ട് ദയവ് ചെയ്തു എല്ലാം നശിപ്പിക്കരുത്,

See also  തൃശ്ശൂർ പൂരം കലക്കൽ: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന് മുരളീധരൻ

ഭദ്രയ്ക്ക് ആകുമ്പോൾ ആരും ചോദിക്കാനും പറയാനും വരില്ലലോ അല്ലേ അമ്മേ..

നീയെന്തു കരുതിയാലും അതൊക്കെ നിന്റെ ഇഷ്ട്ടം.. ഞാനായിട്ട് ഒന്നും പറയുന്നില്ല.

മഹാലഷ്മി എഴുന്നേറ്റ് അകത്തേക്ക് നടന്നതും പെട്ടെന്ന് ആരോ പിടിച്ചുകെട്ടിയ പോലെ അവരവിടെ നിന്നു..

അമ്മേടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ ഹരി തിരിഞ്ഞു നോക്കി.

അവരെ ഇരുവരെയും നോക്കി ഒരു മന്ദഹാസത്തോടെ നിൽക്കുകയാണ് ഭദ്ര.

എന്നാൽ അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post മംഗല്യ താലി: ഭാഗം 18 appeared first on Metro Journal Online.

Related Articles

Back to top button