National

ഭൂമി തർക്കം: ഹരിയാനയിൽ ബിജെപി നേതാവിനെ അയൽവാസി വെടിവെച്ചു കൊന്നു

ഹരിയാനയിൽ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. സുരേന്ദ്ര ജവഹറാണ് മരിച്ചത്. അയൽവാസിയാണ് വെടിവെച്ചത്. ഭൂമി തർക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം.

ബിജെപിയുടെ മുണ്ഡൽന മണ്ഡലത്തിലെ പ്രസിഡന്റാണ് സുരേന്ദ്ര ജവാഹർ. കഴിഞ്ഞ ദിവസം രാത്രി സോനിപത്തിലാണ് ആക്രമണമുണ്ടായത്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പ്രതി നേരത്തെ സുരേന്ദ്രയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നിലം നികത്താൻ വേണ്ടി സുരേന്ദ്ര എത്തിയ സമയത്ത് അയൽവാസി വെടിയുതിർക്കുകയായിരുന്നു.

See also  മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യ; 15 ടൺ അവശ്യ വസ്തുക്കളുമായി സൈനിക വിമാനം പുറപ്പെട്ടു

Related Articles

Back to top button