National

ഛത്തിസ്ഗഡ് മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് മർദനം

ഛത്തിസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഘലിന്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥർക്ക് മർദനം. ഭൂപേഷ് ഭാഘലിന്റെ മകനും മദ്യകുംഭകോണ കേസിലെ പ്രതിയുമായ ചൈതന്യ ഭാഘലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട പരിശോധനക്കാണ് ഇ ഡി എത്തിയത്

പരിശോധന നടക്കുന്നതിനിടെ ഒരുകൂട്ടമാളുകൾ ഉദ്യോഗസ്ഥരെ വളയുകയും ആക്രമിക്കുകയുമായിരുന്നു. ഭാഘലിന്റെ വീട്ടിൽ പരിശോധന നടത്തുന്നതിൽ പ്രകോപിതരായ കോൺഗ്രസുകാരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു

ഡെപ്യൂട്ടി ഡയറക്ടർ തലത്തിലുള്ള ഇഡി ഉദ്യോഗസ്ഥന്റെ കാർ ആക്രമികൾ തകർത്തു. ഭാഘലിന്റെ മകന്റെ സഹായി ലക്ഷ്മി നാരായൺ ബൻസാൽ അടക്കമുള്ളവരുടെ ഉടമസ്ഥതയിലെ 15 സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി.

See also  വിദ്യാഭ്യാസമേഖലയിൽ അർഹമായ സഹായം ചോദിക്കുമ്പോൾ ഹിന്ദി പഠിക്കാൻ കേന്ദ്രം പറയുന്നു; തമിഴ്നാടിനെ ആവശ്യമില്ലാതെ വിമർശിച്ചാൽ തീക്കളിയാകും: വിജയ്

Related Articles

Back to top button