ഒരു എംപി പൊതുശല്യം ആയത് എങ്ങനെയെന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം: ബിനോയ് വിശ്വം

തൃശൂർ പൂരത്തിനിടെ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ആംബുലൻസ് ഉപയോഗിച്ചത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് തങ്ങളുടെ മിടുക്കാണ് എന്നാണ് ബിജെപി പറഞ്ഞതെന്നും ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും ആ നാട്യം എന്നും തുടർന്നാൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങൾ ചോദിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആംബുലൻസ് ഉപയോഗിക്കുന്നതിൽ ചട്ടങ്ങളുണ്ട്. ചട്ടങ്ങൾ ലംഘിച്ചത് സുരേഷ് ഗോപി തന്നെയാണ്. ഒരു എംപി പൊതുശല്യം ആയത് എങ്ങനെ എന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം എന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സുരേഷ് ഗോപി സ്ഥിരീകരിച്ചു. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ്ഗോപിയുടെ വാദം.
The post ഒരു എംപി പൊതുശല്യം ആയത് എങ്ങനെയെന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം: ബിനോയ് വിശ്വം appeared first on Metro Journal Online.