Education

മഴ കൂടുതൽ ശക്തമാകും; നാളെ രണ്ട് ജില്ലയിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലയിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നവംബർ 1ന് പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് നവംബർ 3 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും

നവംബർ രണ്ടിന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും നവംബർ 3ന് തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.

The post മഴ കൂടുതൽ ശക്തമാകും; നാളെ രണ്ട് ജില്ലയിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലയിൽ യെല്ലോ അലർട്ട് appeared first on Metro Journal Online.

See also  നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

Related Articles

Back to top button