World

പാക്കിസ്ഥാനിൽ ഖനി തൊഴിലാളികളുടെ വാഹനത്തിന് നേർക്ക് ഭീകരാക്രമണം; 9 മരണം

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിക്ക് സമീപത്തമുണ്ടായ ഭീകരാക്രമണത്തിൽ 9 തൊഴിലാളികൾ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിലാണ് തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഖനിത്തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.

ഒമ്പത് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ബലൂചിസ്ഥാൻ അധികൃതർ അറിയിച്ചു. ഐഇഡി സ്‌ഫോടനമാണ് നടന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർണായി പ്രദേശത്തെ ഖനിയിലേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

See also  പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ സന്ദർശിക്കാൻ കുടുംബത്തിന് അനുമതി

Related Articles

Back to top button