Education

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്. ദിവ്യയെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലൊണ് കസ്റ്റഡിയിൽ വിട്ടത്

കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഒഴിച്ചാൽ കേസിൽ ഇന്ന് വിശദവാദം നടന്നില്ല. നവീൻ ബാബുവിന്റെ കുടുംബം കേസിൽ കക്ഷി ചേർന്ന് ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു

നവീനെതിരെ ദിവ്യ നടത്തിയത് ആസൂത്രിത നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ദിവ്യക്കെതിരെ നിലവിൽ അഞ്ച് കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

See also  പ്രിയമുള്ളവൾ: ഭാഗം 77

Related Articles

Back to top button