Kerala

വന്ദേമാതരം വിവാദം: വി.ഡി. സതീശൻ്റെയും ജിന്നയുടെയും കോലം കത്തിച്ച് യുവമോർച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം: സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ദേശീയ ഗാനമായ വന്ദേമാതരം പൂർണ്ണമായി ആലപിച്ചില്ലെന്ന് ആരോപിച്ച് സംസ്ഥാനത്ത് യുവമോർച്ചയുടെ ശക്തമായ പ്രതിഷേധം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് വി.ഡി. സതീശൻ്റെയും പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെയും കോലങ്ങൾ ക്ലിഫ് ഹൗസിന് മുന്നിൽ വച്ച് പ്രവർത്തകർ തീക്കൊളുത്തി.

​പ്രതിഷേധ സമരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. എട്ട് പതിറ്റാണ്ട് മുമ്പ് ഇന്ത്യയുടെ വിഭജനത്തിന് വഴിമരുന്നിട്ട ജിന്നയുടെ അതേ നിലപാടാണ് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി പിന്തുടരുന്നതെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചപ്പോൾ, കേരളത്തിൽ മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി വന്ദേമാതരത്തെ അവഹേളിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

​ദേശീയ ബോധത്തെയും വന്ദേമാതരത്തെയും അപമാനിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഈ നിലപാട് തിരുത്തുന്നതുവരെ യുവമോർച്ച പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

See also  ദഫ്മുട്ട് പരിശീലനത്തിനിടെ വിദ്യാർഥിക്കു മർദനമേറ്റു

Related Articles

Back to top button