Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതി നൽകിയവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർ നടപടികളുമായി ക്രൈംബ്രാഞ്ച്. നിലവിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം അധിക്ഷേപമുണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും. രാഹുലിനെതിരായ കേസ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബിനുകുമാർ അന്വേഷിക്കും.

രാഹുലിൽ നിന്ന് പീഡനവും മറ്റ് അധിക്ഷേപങ്ങളും ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ പരാതിക്കാരിൽ നിന്ന് ശേഖരിക്കും. ഇതിന് ശേഷമാകും വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ സമീപിച്ച് മൊഴിയെടുക്കുക. ഇന്നലെയാണ് ലൈംഗികാരോപണങ്ങളിൽ രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്

സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിന് സ്വമേധയാ ആണ് കേസെടുത്തത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.

The post രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതി നൽകിയവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും appeared first on Metro Journal Online.

See also  താൻ പാർട്ടി വിട്ടാൽ മകൻ മാത്രമല്ല, നിരവധി സഖാക്കളും ഒപ്പമുണ്ടാകും: മധു മുല്ലശ്ശേരി

Related Articles

Back to top button