Kerala

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യുവാവിനെ കാട്ടാന ചവിട്ടികൊന്നു

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഉരുളന്‍തണ്ണി കണാച്ചേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപെട്ടത്.

യുവാവിന്റെ മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാട്ടാനയുടെ ആക്രമണം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. എല്‍ദോസിനൊപ്പമുണ്ടായിരുന്നയാള്‍ ആനയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

വനംവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. കലക്ടര്‍ സ്ഥലത്തെത്തണമെന്നും വിഷയത്തില്‍ വനംവകുപ്പ് മാപ്പ് പറയണമെന്നതുമടക്കമുളഅള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

The post ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യുവാവിനെ കാട്ടാന ചവിട്ടികൊന്നു appeared first on Metro Journal Online.

See also  മഴ ശക്തമാകുന്നു: ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിൽ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button