മയിൽപീലിക്കാവ്: ഭാഗം 22

രചന: മിത്ര വിന്ദ
മോളെ…. സച്ചുട്ടനെ ഒന്ന് വിളിച്ചെ, കുറേ നേരം ആയല്ലോ, അവ്നിറങ്ങി വരുന്നില്ലേ ആവോ…
രുക്മിണിയമ്മ ആണെങ്കിൽ മകള് വിളിച്ചപ്പോൾ ഫോണും ആയിട്ട് വെളിയിലേക്ക് ഇറങ്ങിപ്പോയിരുന്നു.
ഇനി അരമണിക്കൂർ കഴിഞ്ഞു ഇറങ്ങിയാൽ മതിയെന്ന് മീനാക്ഷി ഓർത്തു.എന്നിട്ട് അവന്റെ മുറിയിലേക്ക് പോയി.
അവിടെ ചെന്നപ്പോൾ ശ്രീഹരി ഒരു ആൽബം പിടിച്ചു നിൽപ്പുണ്ട്.
ആരുടെ ആൽബം ആണ് ശ്രീയേട്ടാ ഇത്…. അവൾ അവനെ നോക്കി,,
ഒന്നും മറച്ചു വെയ്‌ക്കേണ്ടതില്ല ഇവളോട് എന്ന് അവനു തോന്നി..
അവൻ അത് സാവധാനത്തിൽ അവൾക്ക് നേർക്ക് നീട്ടി..
വിറയ്ക്കുന്ന കൈകളോടെ മീനാക്ഷി അത ശ്രീഹരിയിൽ നിന്നും മേടിച്ചു..
കണ്ണുകളുടെ കാഴ്ച മറയുന്നതുപോലെ തോന്നി മീനാക്ഷിക്ക്
ശ്രീഹരി വെഡ്സ് ഹിമ…. എന്നു വലിയ അക്ഷരത്തിൽ എഴുതിയ ഒരു കല്യാണ ആൽബം ആയിരുന്നു അത്..
ശ്രീയേട്ടന്റെ അരികത്തായി അതീവ സുന്ദരിയായ ഒരു യുവതി….പൊന്നിൽ കുളിച്ചാണ് നിൽക്കുന്നത്, അടുത്ത് നിൽക്കുന്നതെല്ലാം പ്രൗഢിയോടുകൂടിയ ആളുകൾ, ഏതൊക്കെയോ വിശിഷ്ടവ്യക്തികൾ, പല തരത്തിലുള്ള ഫോട്ടോസ്,
അതിമനോഹരമായ ആ ഫോട്ടോസ് എല്ലാം നോക്കി കണ്ടു മീനാക്ഷി..
ശ്രീയേട്ടന് നന്നായി ചേരുന്ന ഒരു സുന്ദരി,,
മീനാക്ഷിക്ക് ഉള്ളിൽ ഒരു സങ്കടപെരുമഴ മനസ്സിൽ ആർത്തലച്ചു നിൽക്കുന്നു,
മുഴുവനും കണ്ടതിനു ശേഷം അവൾ അത് മടക്കി അവന്റെ കൈയിൽ കൊടുത്തു..
എന്തൊക്കെയോ അവൾക്ക് ചോദിക്കണം എന്നുണ്ട്, പക്ഷേ സങ്കടം കാരണം ഒന്നും പുറത്തേക്ക് വരുന്നില്ല..
എവിടെ എങ്കിലും വീണുപോകുമോ എന്ന് ആണ് അവൾ കുടുതൽ ഭയപ്പെട്ടത്..
എന്റെ വിവാഹം കഴിഞ്ഞതാണ്, ഭാര്യ ഹിമ, കണ്ടില്ലേ……. അവൻ ചോദിച്ചു..
അവൾ തലയാട്ടി..
മീനാക്ഷി ഇവിടെ ഇരിക്കു…
അവൾ ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളെ തന്റെ കട്ടിലിൽ പിടിച്ചിരുത്തി..
എന്നിട്ട് അവൻ മെല്ലെ എഴുനേറ്റു.. ജനാലക്ക് അടുത്തേക്ക് ചെന്നു നിന്നു..
ആകാശത്തു കാർമേഘം ഉരുണ്ടു കൂടി വന്നു..
ചെറിയ കാറ്റും വീശുന്നുണ്ട്, നല്ല മഴക്കാണെന്നു തോന്നുന്നു..
എന്റെ വിവാഹം കഴിഞ്ഞ ദിവസവും ഇതുപോലെ നല്ല മഴയായിരുന്നു..
അവൻ അത് പറഞ്ഞുകൊണ്ടു ജനാലയിൽ കൂടി പുറത്തേക്ക് നോക്കി….
പണ്ട്,,,, എന്റെ കുട്ടിക്കാലത്തു മഴ എന്നു കേട്ടാൽ വലിയ സന്തോഷം ആയിരുന്നു..
മഴ പെയ്യുവാൻ തുടങ്ങുമ്പോൾ ഞാൻ അമ്മയുമായി വാശിപിടിച്ചു നിറയെ ചെറു വള്ളങ്ങൾ ഉണ്ടാക്കും,
എന്നിട്ട് വീടിന്റെ അടുത്ത് കാണുന്ന പാടത്തിന്റെ നടുക്കുള്ള വലരിയിൽ കൊണ്ടുപോയി ഒഴുക്കും..
അപ്പുറത്തെ വീട്ടിലെ ഡെന്നിസും കാണും എനിക്ക് കൂട്ടിനു..
ചാറ്റൽമഴയത് വള്ളം ഉണ്ടാക്കി കളിച്ചിട്ട് ഞാനും ഡെന്നിസുംകൂടി വീട്ടിൽ എത്തുമ്പോൾ അമ്മ നല്ല ചൂടുള്ള പഴംപൊരി ഉണ്ടാക്കി വെയ്ക്കും..
നമ്മൾ കൗമാരത്തിൽ എത്തുമ്പോൾ മഴയും കൗമാരക്കാരിയാകും..
ഇടയ്ക്കു ആർത്തു പെയ്യാൻ വെമ്പി വന്നിട്ട് ഒന്ന് തുള്ളികളിച്ചു ഓടിമറയും…
മീനാക്ഷിയെ പോലുള്ള നാട്ടിന്പുറത് വളർന്ന പെൺകുട്ടികൾ കൊലുസിന്റെ കൊഞ്ചൽ കേൾപ്പിച്ചുകൊണ്ട് ഓടിമറയില്ലേ, അതുപോലെ…
മഴയോട് എന്നും എനിക്ക് പ്രണയമായിരുന്നു..
ആ മഴയുടെ ശ്രുതി ഞാൻ വെറുത്തു പോയി…
അവനിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്നു അവൾക്ക് ഉറപ്പായി..
ഹയർ സ്റ്റഡീസിന് ഞാൻ ഡൽഹിക്ക് ആണ് പോയത്..
ഡൽഹിയിൽ പോയി എംബിഎ ചെയ്തതിനു ശേഷം ഞാൻ നാട്ടിൽ എത്തി..
അച്ഛന്റെ കൂടെ ബിസിനെസ്സിൽ സഹായിച്ചുകൊണ്ട് കുറച്ചു നാൾ ഇവിടെ നിന്നതിനു ശേഷം പുറത്തേക്ക് പോകാം എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്..
അങ്ങനെ ഞാനും അച്ഛന്റെ ഒപ്പം പോകുവാൻ തുടങ്ങി
ഒരുപാട് ശതൃക്കൾ അച്ഛന് ചുറ്റും ഉണ്ടെന്നു അച്ഛന്റെ ബിസിനെസ്സ് രംഗത്തേക്ക് ഞാൻ കൂടി പ്രവേശിച്ചു കഴിഞ്ഞാണ് ഞാൻ മനസിലാക്കിയത്…
ആദ്യം ഒക്കെ എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു,,
അമ്മയോട് ഞാൻ ഇതൊക്കെ വന്നു പറയുമ്പോൾ അമ്മക്കും നല്ല ഭയം ആയിരുന്നു..
അച്ഛനോട് എന്നും മത്സരം ഉണ്ടായിരുന്നത് തെക്കയിൽ പ്രഭാകരമേനോൻ എന്ന മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമക്കായിരുന്നു..
അങ്ങനെ ഇരിക്കെ ഒരു ദിവസം അച്ഛനും ഞാനും കൂടി രാത്രിയിൽ കാറിൽ വരുമ്പോൾ ഒരു കാർ ആക്‌സിഡന്റ് ആയി കിടക്കുന്നു, നോക്കിയപ്പോൾ ഒരു പെൺകുട്ടി,
ഞങ്ങൾ വേഗം ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു,
അപ്പോളാണ് അറിയുന്നത് അത് പ്രഭാകരമേനോന്റെ മകൾ ആണെന്ന്..
പിന്നീട് അവർ എത്തിയതിനു ശേഷം ആണ് ഞങ്ങൾ അവിടെന്നു തിരിച്ചത്..
ആ ഞായറാഴ്ച ഞങ്ങൾക്ക് കുറച്ചു അതിഥികൾ വന്നു,
ഒട്ടും പ്രതീക്ഷിക്കാതെ കുറച്ചു അതിഥികൾ..
പ്രഭാകരമേനോനും ഭാര്യയും അയാളുടെ മകനും മരുമകളും ആയിരുന്നു..
പിന്നീട് ഞങളുടെ ശതൃത കുറഞ്ഞു വന്നു,
ഒരു തവണ അച്ഛനും അമ്മയും അവരുടെ വീട്ടിലേക്കും പോയി.
അമ്മയാണ് എനിക്ക് വേണ്ടി ഹിമയെ ആലോചിച്ചത്,,……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
The post മയിൽപീലിക്കാവ്: ഭാഗം 22 appeared first on Metro Journal Online.