പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നു; ഇസ്രായേൽ-ഹമാസ് സമാധാന കരാർ പ്രഖ്യാപിച്ച് ബൈഡൻ

പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അവസാനം കുറിച്ച് ഇസ്രായേൽ-ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡൻ സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കി. സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു
സമാധാന കരാർ ആദ്യഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിൽ അമേരിക്ക മുന്നോട്ടുവെച്ച കരട് രേഖയാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്.
ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ ടനത്തിയ മധ്യസ്ഥ ചർച്ചകൾക്ക് ശേഷമാണ് ഈ വഴിത്തിരിവ്.
The post പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നു; ഇസ്രായേൽ-ഹമാസ് സമാധാന കരാർ പ്രഖ്യാപിച്ച് ബൈഡൻ appeared first on Metro Journal Online.