Education

കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിച്ച് ധർമരാജൻ

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിച്ച് ധർമരാജൻ. ചെറുപ്പത്തിൽ ആർ എസ് എസുകാരനായിരുന്നുവെന്നും സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും ധർമരാജന്റെ മൊഴിയിൽ പറയുന്നു. വാജ്‌പേയി സർക്കാരിന്റെ കാലം മുതൽ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്

സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു. അമിത് ഷാ തിരുവനന്തപുരം ഇലക്ഷൻ പ്രചാരണത്തിന് വന്നപ്പോൾ തിരുവനന്തപുരത്ത് പോയി. സുരേന്ദ്രന്റെ കോന്നിയിലെ ഇലക്ഷൻ പരിപാടിക്ക് വന്നപ്പോഴും പോയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയിൽ മൂന്ന് തവണ പോയെന്നും ധർമരാജന്റെ മൊഴിയിൽ പറയുന്നു.

കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കിയാണ് ആദ്യ കുറ്റപത്രം. കെ സുരേന്ദ്രന്റെ അടുപ്പക്കാരൻ ധർമരാജൻ ഹവാല ഏജന്റ് ആണെന്നും കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തിൽ തന്നെ പറയുന്നു.

See also  അർധസെഞ്ച്വറി നേടിയ ജയ്‌സ്വാളും പുറത്തായി; സ്‌കോർ 200 കടത്തി അശ്വിനും ജഡേജയും

Related Articles

Back to top button