Kerala

വാച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്‌പെൻഷൻ

നിയമസഭയിൽ പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്‌പെൻഷൻ. റോജി എം ജോൺ, എം വിൻസെന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി

പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിര് കടന്നുവെന്നും പരുക്കേറ്റ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എംബി രാജേഷ് പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി ആക്രമിച്ചു

മൂന്ന് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യണമെന്നും മന്ത്രി പ്രമേയം അവതരിപ്പിച്ചു. സ്പീക്കർ ഇത് അംഗീകരിച്ചു. അതേസമയം കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കും
 

See also  പണമടങ്ങിയ ചാക്ക് കെട്ട് മുകളിലേക്ക് കൊണ്ടുപോയത് തെരഞ്ഞെടുപ്പ് സാമഗ്രികളെന്ന് പറഞ്ഞ്: തിരൂർ സതീശ്

Related Articles

Back to top button