Kerala

ആണവനിലയം കേരളത്തിന് പുറത്തായാലും കുഴപ്പമില്ല; നിവേദനത്തിൽ നിർദേശവുമായി കേരളം

ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവനിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു. ഇന്നലെ കേന്ദ്രമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് കേരളത്തിന്റെ നിർദേശം

ചീമേനിയും അതിരപ്പിള്ളിയുമാണ് കേരളത്തിൽ ആണവനിലയത്തിനായി പരിഗണിച്ച സ്ഥലങ്ങൾ. സംസ്ഥാനത്തെ തോറിയം പുറത്തെ നിലയത്തിൽ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. തോറിയത്തിൽ നിന്ന് ഒരു യൂണിറ്റിന് ഒരു രൂപക്ക് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും നിവേദനത്തിലുണ്ട്

കേന്ദ്രമന്ത്രിക്ക് മുന്നിൽ വിശദമായ പദ്ധതി രേഖയാണ് കേരളം അവതരിപ്പിച്ചത്. പ്രതിഷേധങ്ങൾ ഭയന്നാണ് സംസ്ഥാനത്തിന് പുറത്തും ആണവനിലയ സാധ്യത കേരളം തേടുന്നത്. സ്ഥലം കേരളത്തന് തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ പ്രതികരണം.

The post ആണവനിലയം കേരളത്തിന് പുറത്തായാലും കുഴപ്പമില്ല; നിവേദനത്തിൽ നിർദേശവുമായി കേരളം appeared first on Metro Journal Online.

See also  മൂന്ന് ജില്ലകളിൽ ഇന്ന്‌ റെഡ് അലർട്ട്, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button