Kerala

അഭിമന്യു വധക്കേസ്: വിചാരണ തുടങ്ങാത്തതിൽ ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് തേടി

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിൽ റിപ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി

കേസിൽ കുറ്റപത്രം നൽകി ആറ് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂപതി ഹൈക്കോടതിയെ സമീപിച്ചത്. 2018 ജൂൺ എട്ടിനാണ് അഭിമന്യുവിനെ പോപുലർ ഫ്രണ്ടിന്റെ വിദ്യാർഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയത്

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായിരുന്നു ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു.

See also  കാസർകോട് മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

Related Articles

Back to top button