Kerala

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 2 ജില്ലകളിൽ റെഡ് അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര‍്യത്തിൽ ചൊവ്വാഴ്ച രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ‍്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്.

അതേസമയം കോഴിക്കോട്, വയനാട് മലപ്പുറം, ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ യെലോ അലർട്ടും പ്രഖ‍്യാപിച്ചിട്ടുണ്ട്.

മഴയോടൊപ്പം 60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ‍്യതയുണ്ട്. കടലാക്രമണത്തിനുള്ള സാധ‍്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വ‍്യാഴാഴ്ച വരെ മത്സ‍്യബന്ധനത്തിനും വിലക്കുണ്ട്.

See also  നവകേരള വികസന പരിപാടിയുമായി സർക്കാർ; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button