Gulf

സഊദിയില്‍ അതിശൈത്യം; തുറൈഫില്‍ മൈനസ് രണ്ട് ഡിഗ്രി

തുറൈഫ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുന്നതിനിടെ തുറയിഫ് ഗവര്‍ണറേറ്റില്‍ രേഖപ്പെടുത്തിയത് മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനില. ഇന്നലെയാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് വരുംദിവസങ്ങളിലും അതിശൈത്യം തുടരുമെന്നും മഞ്ഞുവീഴ്ചക്ക് പ്രത്യേകിച്ചും വടക്കന്‍ ഭാഗങ്ങളില്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൗദി കാലാവസ്ഥാ കേന്ദ്രം അഭ്യര്‍ത്ഥിച്ചു.

തുറൈഫില്‍ ഈയാഴ്ചയുടെ അവസാനംവരെ അതിശൈത്യം തുടരും. താപനില സീറോ ഡിഗ്രി മുതല്‍ മൈനസ് മൂന്ന് ഡിഗ്രി വരെ ആയിരിക്കും. തുറൈഫ് മേഖലയില്‍ അതിശൈര്യത്തില്‍ ചെടികള്‍ മഞ്ഞണിഞ്ഞ് നില്‍ക്കുന്നതിന്റെ ചിത്രം സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടിരുന്നു. രാജ്യത്തെ ജനങ്ങള്‍ അതിശയിത്യത്തിനെതിരെ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മഞ്ഞുവീഴ്ചയും മൂടിക്കെട്ടി അന്തരീക്ഷവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

The post സഊദിയില്‍ അതിശൈത്യം; തുറൈഫില്‍ മൈനസ് രണ്ട് ഡിഗ്രി appeared first on Metro Journal Online.

See also  യുഎഇയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് മുൻതൂക്കമില്ലെന്ന് തൊഴിലുടമകൾ; പ്രായോഗികാനുഭവത്തിന് പ്രാധാന്യം

Related Articles

Back to top button