Education

കൽപ്പാത്തി രഥോത്സവം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി, വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബർ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബർ 20ലേക്കാണ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബർ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്

അതേസമയം വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റി കൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

രഥോത്സവം നടക്കുന്ന അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നതിൽ എതിർപ്പ് അറിയിച്ച് ബിജെപിയും കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നൽകിയിരുന്നു.

The post കൽപ്പാത്തി രഥോത്സവം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി, വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല appeared first on Metro Journal Online.

See also  ദീവക്ക് രണ്ട് രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചു

Related Articles

Back to top button