വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിനൊപ്പം സമരത്തിനില്ല; ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് സതീശൻ

വയനാട് ദുരിതാശ്വാസത്തിന് പണം തരില്ലെന്ന കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോട് അല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്. കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ല. ഒറ്റയ്ക്ക് സമരം ചെയ്യും. എൽഡിഎഫും ബിജെപിയും എന്നാണ് ഒന്നിക്കുക എന്ന് പറയാനാകില്ല. അതുകൊണ്ടാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
ഇരട്ട വോട്ട് വിവാദത്തിൽ നിയമനടപടി എന്ന് പറഞ്ഞ് പി സരിൻ തന്നെ വിരട്ടണ്ട. മൂന്ന് മാസം മുമ്പ് വാടക വീട് എടുത്ത് സരിൻ വോട്ട് ചേർത്തു. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഒരു പണിയും എടുക്കാത്ത ആളാണ്. അതാണിപ്പോൾ ബഹളം വെക്കുന്നതെന്നും സതീശൻ പറഞ്ഞു.
The post വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിനൊപ്പം സമരത്തിനില്ല; ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് സതീശൻ appeared first on Metro Journal Online.