Education

സംസ്ഥാന സ്‌കൂൾ കായിക മേള: ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും

സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇൻക്ലൂസീവ് ഗെയിംസും മറ്റ് ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും. 17 വേദികളിലായാണ് മത്സരം. ചരിത്രത്തിലാദ്യമായി സവിശേഷ പരിഗണനയുള്ള കുട്ടികളെയും കേരള സിലബസിൽ പഠിക്കുന്ന യുഎഇ സ്‌കൂളുകളിലെ കുട്ടികളെയും കായികമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

മീറ്റിന്റെ പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിലാണ് ഇൻക്ലൂസീവ് മത്സരങ്ങൾ നടക്കുക. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ മത്സരങ്ങളാണ് ഇൻക്ലൂസീവ് വിഭാഗത്തിലുള്ളത്. ജില്ലയിലെ മറ്റ് 16 വേദികളിലായി ടെന്നീസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ജൂഡോ, ഫുട്‌ബോൾ ത്രോ ബോൾ, സോഫ്റ്റ് ബോൾ വോളിബോൾ, ഹാൻഡ് ബോൾ, നീന്തൽ മത്സരങ്ങളും ആദ്യ ദിവസം നടക്കും

മത്സരങ്ങൾക്ക് അര മണിക്കൂർ മുമ്പ് തന്നെ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം മത്സരാർഥികൾക്ക് നൽകിയിട്ടുണ്ട്. ആദ്യ ദിവസം എട്ട് ഫൈനൽ മത്സരങ്ങളാണ് നടക്കുക.

See also  ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും; ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ കോൺഗ്രസ്

Related Articles

Back to top button