Gulf

ഈദ് അല്‍ ഇത്തിഹാദ്: പ്രവാസികള്‍ ഉള്‍പ്പെട്ട യുഎഇ ജനതയില്‍ അഭിമാനിക്കുന്നതായി പ്രസിഡന്റ്

അബുദാബി: യുഎയിലെ പ്രവാസികളും സ്വദേശികളും ഉള്‍പ്പെട്ട മഹത്തായ ജനതയില്‍ താന്‍ അഭിമാനിക്കുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് എക്‌സില്‍ കൈകൊണ്ടെഴുതിയ വികാരനിര്‍ഭരമായ കുറിപ്പിനൊപ്പമുള്ള സന്ദേശത്തിലാണ് പ്രിയങ്കരനായ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങളുടെ രാജ്യത്തിനായുള്ള നിശ്ചദാര്‍ഢ്യത്തിലും നിങ്ങള്‍ ഈ നാടിനായി ചെയ്യുന്ന പ്രയത്‌നത്തിനും എന്നുവേണ്ട നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദിപറയുന്നതായി ശൈഖ് മുഹമ്മദ് കുറിച്ചു.

ഈ വര്‍ഷത്തെ ദേശീയദിനാഘോഷത്തിന്റെ പ്രധാന വേദി അല്‍ ഐനാണ്. ആഘോഷവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളെല്ലാം ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും കാണാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നതായി സംഘടകര്‍ അറിയിച്ചിട്ടുണ്ട്.

See also  ദുബൈയില്‍ ഡ്രോണ്‍ ഡെലിവറി സര്‍വിസ് ആരംഭിച്ചു

Related Articles

Back to top button