Education

തെലങ്കാനയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം

തെലങ്കാനയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയാണ് രംഗറെഡ്ഡി ജില്ലയിലെ നന്ദിഗാമ പ്രദേശത്തെ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല

അഞ്ച് അഗ്നിശമന യൂണിറ്റുകൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാംസൺ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടിത്തമുണ്ടായത്.

ഡയപ്പർ യൂണിറ്റ് പൂർണമായും കത്തിനശിച്ചു. 25-30 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. തീ പൂർണമായും കെടുത്താനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.

See also  പൗർണമി തിങ്കൾ: ഭാഗം 19

Related Articles

Back to top button