Kerala

റെക്കോർഡുകൾ തിരുത്തി സ്വർണത്തിന്റെ കുതിപ്പ്; പവന് ഇന്ന് 480 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 56,480 രൂപയിലെത്തി.

ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7060 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഒരു ഗ്രാമിന് 5840 രൂപയായി.

പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വില ക്രമാതീതമായി വർധിക്കുന്നത്. യുദ്ധ ആശങ്കകൾ കൂടുമ്പോൾ സ്വർണത്തിൽ നിക്ഷേപം വർധിക്കുന്നതാണ് കാരണം.

 

The post റെക്കോർഡുകൾ തിരുത്തി സ്വർണത്തിന്റെ കുതിപ്പ്; പവന് ഇന്ന് 480 രൂപ വർധിച്ചു appeared first on Metro Journal Online.

See also  പഴയ സഹപ്രവര്‍ത്തകര്‍ കരയുമ്പോള്‍ സന്ദീപ് ചിരിക്കുകയാണ് പുതിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

Related Articles

Back to top button