Education

പാലക്കാട്ടെ റെയ്ഡ്: തന്റെ മുറിയും പരിശോധിച്ചു, പോലീസിന്റേത് സ്വാഭാവിക നടപടിയെന്ന് നികേഷ് കുമാർ

പാലക്കാട് രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നടന്ന റെയ്ഡിനിടെ തന്റെ മുറിയും പോലീസ് പരിശോധിച്ചെന്ന് സിപിഎം നേതാവ് എംവി നികേഷ് കുമാർ. താൻ റൂം തുറന്നു കൊടുത്തു, അവർ പരിശോധിച്ചിട്ട് പോയി. വിഷയത്തെ ഗൗരവമായി ഞാൻ കണ്ടിട്ടില്ല. വണ്ടിയിലൊക്കെ പോകുമ്പോൾ പോലീസ് പരിശോധിക്കുമല്ലോ. അതിനകത്ത് തടയേണ്ട കാര്യമെന്താണ്

പിന്നീട് ടിവിയിൽ കണ്ടപ്പോഴാണ് അതിന്റെ രാഷ്ട്രീയ മാനം മാറുന്നത് കണ്ടത്. പോലീസ് നടപടി സ്വാഭാവികമാണ്. എന്തിനാണ് ടെൻഷനാക്കി ആളെ കൂട്ടേണ്ട കാര്യമെന്നും നികേഷ് കുമാർ ചോദിച്ചു. ചിലയാളുകൾക്ക് ഇത് നമുക്കെതിരെയാണ് എന്ന് തോന്നുന്നത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും നികേഷ് കുമാർ പറഞ്ഞു

എന്നാൽ പോലീസ് പരിശോധന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തിയിരുന്നു. എന്നാൽ അതൊന്നും വാർത്തയായില്ലല്ലോ. സ്ത്രീകളുടെ മുറിയിൽ കയറിയതിനെ രാഷ്ട്രീയം മാറ്റിവെച്ച് പ്രതിഷേധിക്കുമെന്നും ഷാഫി പറഞ്ഞു.

The post പാലക്കാട്ടെ റെയ്ഡ്: തന്റെ മുറിയും പരിശോധിച്ചു, പോലീസിന്റേത് സ്വാഭാവിക നടപടിയെന്ന് നികേഷ് കുമാർ appeared first on Metro Journal Online.

See also  നിലാവിന്റെ തോഴൻ: ഭാഗം 119

Related Articles

Back to top button