Education

ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; മറ്റന്നാൾ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനപ്രകാരം സംസ്ഥാനത്ത് ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം നവംബർ എട്ട് മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ എട്ടിനും ഒമ്പതിനും പത്തിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം നവംബർ 6 മുതൽ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

The post ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; മറ്റന്നാൾ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത appeared first on Metro Journal Online.

See also  ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകണം; ബിജെപി രാജ്യത്ത് വിദ്വേഷം പടർത്തുന്നു: രാഹുൽ ഗാന്ധി

Related Articles

Back to top button