Kerala

ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയം, മറുപടി പോലും അർഹിക്കുന്നില്ല: ഷാഫി പറമ്പിൽ

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി. ഇത് ആരോപണമല്ല, അധിക്ഷേപമാണ്. നിയമനടപടിയുമായി മുന്നോട്ടു പോകും. പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല. ഇതാണോ 2026ലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണം

ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്‌റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പിന്നാലെയാണ് ഷാഫിക്കെതിരെ ലൈംഗികാരോപണങ്ങളുമായി ഇഎൻ സുരേഷ് ബാബു രംഗത്തുവന്നത്

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് സുരേഷ് ബാബു പറഞ്ഞു. സ്ത്രീ വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹെഡ് മാഷാണ് ഷാഫി. രാഹുലും ഷാഫിയും ഈക്കാര്യത്തിൽ കൂട്ടുകച്ചവടം ആണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.
 

See also  തിരുനെല്ലി ക്ഷേത്രത്തില്‍ ദർശനം നടത്തി പ്രിയങ്ക; കലാശക്കൊട്ട് നാളെ

Related Articles

Back to top button