Kerala

ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചതല്ല, ഏകീകരിച്ചതാണ്: മന്ത്രി എംബി രാജേഷ്

ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണുണ്ടായതെന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ്. നേരത്തെ തന്നെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ അനുവദിച്ച സമയം രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ്. അത് എല്ലായിടത്തും ബാധകമാക്കി എന്നേയുള്ളുവെന്ന് മന്ത്രി പറഞ്ഞു

ടൂറിസം ഡെസ്റ്റിനേഷനുകളിൽ കുറച്ചുകാലമായി ഈ സമയക്രമം ആണുള്ളത്. ടൂറിസം ഡെസ്റ്റിനേഷനുകൾ ആണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസൻസ് ഫീസ് 35 ലക്ഷം രൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിന്റെ തൊട്ടടുത്തും ബാറുണ്ടാകും. അപ്പോൾ ഒരു വിവേചനം നിലനിൽക്കുന്നുവെന്ന പരാതി വളരെ ശക്തമായി സർക്കാരിന്റെ മുന്നിലുണ്ട്

സമയം സംബന്ധിച്ചും നേരത്തെയുള്ള ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ് ടൂറിസം ഡെസ്റ്റിനേഷനുകളിൽ നിലനിൽക്കുന്ന സമയം മറ്റുള്ളവർക്ക് കൂടി ബാധകമാക്കിയത്. വിഷയത്തിൽ പുതിയൊരു തീരുമാനം എടുക്കുകയല്ല ചെയ്തതെന്നും മന്ത്രി പറഞ്ഞു.
 

See also  കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍ പ്രവേശിച്ചു

Related Articles

Back to top button