പാലക്കാട്ടെ റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചന; സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്ന് സതീശൻ

ഇന്നേ വരെയുണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിര റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം-ബിജെപി നാടകമാണിത്. കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്.
കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലീസ് റെയ്ഡിന് എത്തിയത്. പോലീസുകാർ മനസ്സിലാക്കേണ്ടത് ഭരണത്തിന്റെ അവസാന കാലമായി എന്നാണ്. അഴിമതി പണപ്പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്. പരിശോധനകൾക്ക് സാക്ഷികൾ ഉണ്ടായിരുന്നോയെന്നും സതീശൻ ചോദിച്ചു
ഷാനിമോൾ ഉസ്മാൻ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ പോലീസ് നൽകിയില്ല. പാതിര നാടകം അരങ്ങിലെത്തും മുമ്പ് പൊളിഞ്ഞു. എംബി രാജേഷും സിപിഎം നേതാവായ ഭാര്യാ സഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപ സംഘത്തിന്റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്. സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്നും സതീശൻ പറഞ്ഞു
The post പാലക്കാട്ടെ റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചന; സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്ന് സതീശൻ appeared first on Metro Journal Online.