Education

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ജയ്‌സ്വാൾ പൂജ്യത്തിന് പുറത്ത്

ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അശ്വിനെയും രവീന്ദ്ര ജഡേജയെയും കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദർ മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക സ്പിന്നർ. രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്

ഇന്ത്യക്കായി പേസ് ഓൾറൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി അരങ്ങേറ്റം കുറിച്ചു. ബുമ്ര, നിതീഷ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ എന്നിവരാണ് ടീമിലെ പേസർമാർ. കെ എൽ രാഹുലും യശസ്വി ജയ്‌സ്വാളും ചേർന്നാണ് ഇന്നിംഗ്‌സ് ഓപൺ ചെയ്യുന്നത്. ദേവ്ദത്ത് പടിക്കൽ മൂന്നാമനായി ഇറങ്ങുമ്പോൾ വിരാട് കോഹ്ലി, റിഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവർ പിന്നീടുള്ള നമ്പറുകളിൽ ഇറങ്ങും

ഇന്ത്യൻ ടീം: കെഎൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്

ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓപണർ യശസ്വി ജയ്‌സ്വാളിനെ തുടക്കത്തിലെ നഷ്ടമായി. മിച്ചൽ സ്റ്റാർക്ക് ജയ്‌സ്വാളിനെ ബൗൾഡ് ചെയ്യുകയായിരുന്നു. നിലവിൽ ദേവ്ദത്ത് പടിക്കലും രാഹുലുമാണ് ക്രീസിൽ. ഇന്ത്യ അഞ്ച് റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്

 

 

The post ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ജയ്‌സ്വാൾ പൂജ്യത്തിന് പുറത്ത് appeared first on Metro Journal Online.

See also  ചേലക്കര ആശുപത്രിയിലെ സംഘർഷം; പിവി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Related Articles

Back to top button