Education

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 25 വർഷം കഠിന തടവ് ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും മൊബൈൽ ഫോൺ വാങ്ങി നൽകി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 25 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ.

തൃശ്ശൂർ ബ്ലാങ്ങാട് പാറമ്പടി കറുപ്പംവീട്ടിൽ അക്ബറിനെയാണ്(20) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 11 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2021 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാൾ പതിനാറുകാരിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ വീടിന് പിന്നിലെ വിറക് ഷെഡിൽ വെച്ചും പെൺകുട്ടിയുടെ കുടുംബ വീടിന്റെ പറമ്പിൽ വെച്ചും കടൽത്തീരത്ത് വെച്ചുമാണ് പീഡിപ്പിച്ചത്

See also  ശിശിരം: ഭാഗം 81

Related Articles

Back to top button