സതീശന് തന്നോട് പക, ഭീഷണിയൊന്നും എന്റെയടുത്ത് വേണ്ട: മന്ത്രി എംബി രാജേഷ്

വിഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി എംബി രാജേഷ്. സതീശന് വൈര്യബുദ്ധിയാണ്. രാഷ്ട്രീയത്തിൽ വിമർശനം ഉണ്ടാകാറുണ്ട്. രാഷ്ട്രീയ എതിർപ്പും വിമർശനവും സാധാരണമാണ്. എന്നാൽ പ്രതിപക്ഷ നേതാവിന് തന്നോട് പകയാണ്.
സിസിടിവി കാര്യങ്ങൾ വ്യക്തമാക്കുന്നു. എന്തിനായിരുന്നു പരിഭ്രാന്തിയെന്ന് സിസിടിവിയിൽ വ്യക്തമാണ്. പരിശോധന പാതകമല്ലല്ലോ. എന്തിനാണ് തടയാൻ ശ്രമിക്കുന്നത്. ഗൂഢാലോചന സിപിഎമ്മിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല. ഷാനിമോൾ പോലീസിനെ പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് തിരക്കഥയിലെ റോൾ ഷാനിമോൾ ഭംഗിയായി നിർവഹിച്ചു
സതീശന്റെ ഭീഷണിയൊന്നും എന്റെയടുത്ത് വേണ്ട. ഇതൊരു രാഷ്ട്രീയ നേതാവിന്റെ ഭാഷയാണോ. അരോചകമായ ഭാഷയാണിത്. അഹന്തയോടെയാണ് സതീശൻ സംസാരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ കുട്ടി സതീശനാണ്. കല്യാണിക്കുട്ടിയമ്മക്കെതിരെ രാഹുൽ പറഞ്ഞപ്പോൾ അതിനെ ശരിവെച്ച ആളാണ് സതീശൻ.
സതീശന്റെ സൗമ്യതയും വിനയവും പുഞ്ചിരിയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ മാത്രമാണ്. ആക്രോശം എനിക്കെതിരെയും കോൺഗ്രസ് കള്ളപ്പണം ഒഴുക്കുകയാണ്. തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കോടികളുടെ വരവ്. കള്ളപ്പണം ഒഴുക്ക് തടയാൻ സിപിഎം പ്രതിരോധമൊരുക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
The post സതീശന് തന്നോട് പക, ഭീഷണിയൊന്നും എന്റെയടുത്ത് വേണ്ട: മന്ത്രി എംബി രാജേഷ് appeared first on Metro Journal Online.