Gulf

15 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ പിടികൂടി

ദോഹ: ഹമദ് തുറമുഖത്തുനിന്നും തെക്കന്‍ തുറമുഖങ്ങളില്‍ നിന്നുമായി ഖത്തര്‍ കസ്റ്റംസ് വിഭാഗം 15 മെട്രിക് ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

രാജ്യത്ത് നിരോധനമുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് കടത്താന്‍ ശ്രമിച്ചത്. തുറമുഖത്ത് എത്തിയ ചരക്ക് നൂതന സംവിധാനം ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.

പ്രത്യേകം തയ്യാറാക്കിയ അറകളിലാണ് ഇവ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

See also  ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോക്ക് 20ന് തുടക്കമാവും

Related Articles

Back to top button