Kerala

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടാകില്ല: വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ ദിവസം 6033 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. അതേസമയം പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

എസി, ഫാന്‍ ഉപയോഗം കൂടിയതിന് പുറമേ ഗ്യാസ് ഇല്ലാത്തതിനാല്‍ ഇന്റക്ഷന്‍ കുക്കര്‍ ഉപയോഗം വര്‍ധിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തോടെ മഴ ലഭിക്കും. അതിനാല്‍ വൈദ്യൂതി ഉപയോഗത്തെ ബാധിക്കില്ലെന്നും ജനങ്ങള്‍ തന്നെ പീക്ക് അവറിലെ വൈദ്യൂതി ഉപയോഗം കുറക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

See also  അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ പത്തനംതിട്ട സ്വദേശി രഞ്ജിതയും

Related Articles

Back to top button