Education

കാശിനാഥൻ : ഭാഗം 35

രചന: മിത്ര വിന്ദ

ഓർമ വെച്ചതിൽ പിന്നെ ആദ്യം ആയിട്ട് ആണ് അച്ഛൻ തന്നെ അടിക്കുന്നത്… വേദനയോടെ ഓർത്തു കൊണ്ട് കാശി അച്ഛന്റെ മുഖത്തേക്ക് നോക്കി..

“നീയ്…നീ ആരോടാണ് ഏറ്റു മുട്ടുന്നത് എന്ന് ഓർമ ഉണ്ടോ കാശി… എന്തിനും മടിക്കാത്തവർ ആണ് തരകനും  അവന്റെ മക്കളും. അവരോട് ഈ നാറിയ കളി കളിച്ചല്ലേ നീ ഈ കമ്പനി സ്വന്തം ആക്കിയത്, അത് അറിഞ്ഞാൽ അവര് വെറുത ഇരിക്കുമോ…”

കിതച്ചുകൊണ്ട് പറയുന്ന അച്ഛനെ കണ്ടതും കാശിക്ക് വ്യക്തമായി കാര്യങ്ങൾ എല്ലാം തന്നെ അച്ഛൻ അറിഞ്ഞു എന്നുള്ളത്.

മുണ്ടക്കൽ ഗ്രൂപ്പും കൃഷ്ണ മൂർത്തിയും തമ്മിൽ ബിസിനസ് രംഗത്തെ കിട മത്സരം ആയിരുന്നു നടന്നു കൊണ്ട് ഇരുന്നത്. . അതിന്റ ഇടയ്ക്ക് പലപ്പോഴും മുണ്ടക്കൽ ഗ്രൂപ്പിന്റെ ഓണർ ആയിരുന്ന ജോൺ തരകൻ പല ഉന്നതരെയും സ്വാധീണിച്ചു കൊണ്ട് മൂർത്തിയെ കുരുക്കാൻ ശ്രെമിച്ചതും ആണ്. എന്നാൽ മൂർത്തി അതിൽ നിന്ന് എല്ലാം വിജയിച്ചു മുന്നേറി വന്നു.. കാശി യും കൂടി എത്തിയതോടെ പിന്നെ കൃഷ്ണ മൂർത്തിക്ക് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല…

പക്ഷെ ഇവിടെ ഇപ്പൊൾ സംഭവിച്ചത് മറ്റു ചില കാര്യങൾ ആയിരുന്നു.

കാശി  ആണെങ്കിൽ നേരിട്ട്  അല്ലായിരുന്നു മുണ്ടയ്ക്കനോട് മുട്ടിയത്.. മറ്റൊരു കമ്പനി യുടെ ഓണറിനെ സ്വാധീനിച്ചു അവര് വഴി ആണ് ഈ കമ്പനി സ്വന്തം ആക്കിയത്..ഈ വിവരങ്ങൾ എല്ലാം തന്നെ അയാള് അറിഞ്ഞു കാണും എന്നും അതറിയുമ്പോൾ തരകൻ ഉടക്കും എന്നുള്ളതും ഒക്കെ മൂർത്തിക്ക് വ്യക്തമാണ്…

അതിൻ പ്രകാരം ആയിരുന്നു മൂർത്തി തന്റെ ഉള്ളിലെ അമർഷം നീയന്ത്രിക്കാൻ ആവാതെ അവന്നിട്ട് തല്ലിയത്.അതിൽ അയാളുടെ നെഞ്ചു വിങ്ങിപൊട്ടി.
അതു മറ്റാരെക്കാളും സുഗന്തിക്ക് വ്യക്തമായി..

പക്ഷെ ഇങ്ങനെ ഒരു നീക്കം അച്ഛന്റെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് അവിടെ ആരും പ്രതീക്ഷിച്ചതുമില്ല..

കാശിയെ അച്ഛൻ അടിച്ചത് വളരെ അധികം ഇഷ്ടപ്പെട്ടു കൊണ്ട് ആണ് മാളവിക നിൽക്കുന്നത്, ഒപ്പം കിരണും.

ആരോടും ഒന്നും പറയാതെ കൊണ്ട്  പാർവതിയോട്  വരാൻ പറഞ്ഞ ശേഷം കാശി വേഗം സ്റ്റെപ്സ് കയറി മുകളിലേക്ക് പോയി.
ആരുടെയും മുഖത്ത് നോക്കാതെ കൊണ്ട്
തൊട്ടു പിന്നാലെ പാറുവും.

റൂമിൽ എത്തിയപാടെ കാശി നേരെ പോയത് അകത്തെ ഡോർ തുറക്കാൻ ആയിരുന്നു.തന്റെ പ്രൈവറ്റ് റൂമിലേക്ക്.

ലൈറ്റ് തെളിഞ്ഞു നിൽക്കുന്നത് കണ്ടു കൊണ്ട് പാറുവിന്റെ പാദങ്ങളും അവിടേയ്ക്ക് ചലിച്ചു.

ഫ്രിഡ്ജ് തുറന്ന ശേഷം അവൻ,മദ്യ കുപ്പി വലിച്ചെടുക്കുന്നത് പാറു അല്പം പേടിയോടെ നോക്കി നിന്നു.

ഒരു ബോട്ടിൽ തണുത്ത വെള്ളം കൂടെ എടുത്തു അവൻ അവിടെ കിടന്ന ഒരു കസേരയിൽ പോയി ഇരുന്നു.

See also  മുറപ്പെണ്ണ്: ഭാഗം 28

കാശിയേട്ടാ…..

പാറു അവന്റെ അടുത്തേക്ക് രണ്ടും കല്പിച്ചു കൊണ്ട് ചെന്നു വിളിച്ചു.

ഹ്മ്മ്… അവൻ കുപ്പിയുടെ അടപ്പ് എങ്ങനെയൊക്കെയോ തുറക്കുന്നത് അവൾ നോക്കി.

“എന്താണ് പാർവതി… എന്തെങ്കിലും പറയാൻ ഉണ്ടോ “അവൻ മുഖം ഉയർത്തി.

“അച്ഛന്റെ വാക്കുകൾ അനുസരിക്കണം… അതു മാത്രമേ ഒള്ളു എനിക്ക് പറയാൻ…”

“ഹ്മ്മ്… പറഞ്ഞു കഴിഞ്ഞു എങ്കിൽ പോയി കിടക്കു…..”

അവൻ മദ്യം എടുത്തു ഗ്ലാസ്സിലേക്ക് പകർന്നു.

“എനിക്ക് ഈ ബിസിനസ്‌ നെ കുറിച്ച് ഒന്നും വല്യ ഐഡിയ ഇല്ല.. അതുകൊണ്ട് എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല.. പക്ഷെ അച്ഛൻ അങ്ങനെ അല്ല… എല്ലാ കാര്യങ്ങളും മനസിലാക്കിയ ആളാണ്…. ദയവ് ചെയ്തു ഏട്ടൻ ഇതിൽ നിന്ന് പിന്മാറ…..

അവള് പൂർത്തി ആക്കും മുന്നേ കാശി ചാടി എഴുനേറ്റ് അവളുടെ വായ കൂടി…

“ഒരക്ഷരം പോലും മിണ്ടരുത് പാർവതി… ”

അവൻ തന്റെ ചൂണ്ടു വിരലിനാൽ അവളുടെ റോസധളം പോലുള്ള അധരം ഒന്നമർത്തിയതും പാറു പിന്നോട്ട് ആഞ്ഞു.

“നി ഇപ്പൊ പറഞ്ഞില്ലേ, നിനക്ക് ബിസിനസ്‌ നെ കുറിച്ചു വലിയ പിടിത്തം ഒന്നും ഇല്ലന്ന്…. അതുകൊണ്ട് ആധികാരികം ആയി ഉള്ള സംസാരം ഒന്നും വേണ്ട… കേട്ടല്ലോ….”

. അവൻ പറഞ്ഞതും പാറു മെല്ലെ തലയാട്ടി…

“എങ്കിൽ നേരം കളയാതെ പോയി കിടക്കാൻ നോക്ക്.. ”

പെട്ടന്ന് ആണ് അവളുടെ മിഴികൾ കാശിയുടെ വലം കവിളിൽ പതിച്ചത്.

അച്ഛന്റെ അടി കൊണ്ടു തിണിർത്ത പാട്….

അവൾ ആണെകിൽ അതിൽ മെല്ലെ തന്റെ വിരൽ ഓടിച്ചു…

എന്തോ… പെട്ടന്നു അവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി.

താൻ കാരണം ആണല്ലോ ഈശ്വരാ…

എന്തൊരു ശപിക്കപ്പെട്ട ജന്മം ആണ്..

വേദനിച്ചോ കാശിയേട്ടാ….

അത്രമേൽ സങ്കടത്തോടെ അവള് കാശിയെ നോക്കി.

“പോയി ഈ വേഷമൊക്കെ മാറു പാർവതി….”

കാശി ഒച്ച വെച്ചതും പിന്നീട് അവിടെ നിൽക്കാതെ പാറു റൂമിലേക്ക് പോയി.

രണ്ട് പെഗ് അടിച്ച ശേഷം കാശി വെറുതെ അങ്ങനെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ബാൽക്കണിയിൽ ഇരുന്നു..

ചിന്തകൾ പല വഴിയിലൂടെ ഉഴറി നടക്കുക ആണ്…

ആകെ കൂടി എല്ലാ ചോദ്യങ്ങൾക്കു ഒരു ഉത്തരം മാത്രം അവനു ലഭിച്ചത്..
പാർവതി…..

സാരിയിൽ കുത്തി നിറചിരിക്കുന്ന സേഫ്റ്റി പിന്നുകൾ എല്ലാം ഊരി മാറ്റുക ആണ് പാറു.

മുന്താണീ എടുത്തു lകുത്തി ഉറപ്പിച്ച തോൾ ഭാഗത്തെ പിന്ന് ഊരി എടുത്തു, അപ്പോളാണ് അതിന്റെ ബാക്ക് വശത്തും ഒരെണ്ണം കൂടി ഉണ്ടെന്ന് അവൾക്ക് മനസിലായത്.

ഒരു പ്രകാരത്തിൽ അതു അഴിക്കാൻ നോക്കി എങ്കിലും എവിടെയോ കേറി വലിഞ്ഞു നിൽക്കുക ആണ്.

See also  പൗർണമി തിങ്കൾ: ഭാഗം 5 - Metro Journal Online

ശോ.. കയ്യും കൂടി കഴച്ചു…

പാറു കുറച്ചു സമയ പയറ്റിയ ശേഷം,തന്റെ കൈ വലിച്ചു കുടഞ്ഞു.

കാശി അവിടേക്ക് വന്നപ്പോളുണ്ട് പാർവതി സാരീ മാറാതെ കൊണ്ട് അങ്ങനെ നിൽക്കുന്നു.

“താൻ ഇത് വരെ ആയിട്ടും വേഷം ഒന്നും മാറിയില്ലേ പാർവതി… നേരം എത്ര ആയിന്നു കണ്ടൊ..”

“മ്മ്…. കുളിക്കാൻ പോവായിരുന്നു …. പക്ഷെ ”

അവള് പറഞ്ഞു നിറുത്തി.

“എന്ത് പറ്റി….”

“അത് പിന്നെ, ദേ ഒരു സേഫ്റ്റി പിന്ന് സ്റ്റക്ക് ആയി നിൽക്കുവാ.. ഞാൻ ആണെങ്കിൽ ആവുന്നത്ര ശ്രെമിച്ചു.. പക്ഷെ പറ്റുന്നില്ല…..”

അവൾ അല്പം വിഷമത്തോടെ കാശിയെ നോക്കി പറഞ്ഞു.

എവിടെ ആണ്.. നോക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് കാശി അവളുടെ അടുത്തേക്ക് വന്നു.

ദേ… ഇവിടെ..

അവൾ കൈ എടുത്തു കാണിച്ചു.

ഹ്മ്മ്….

അവൻ നോക്കിയപ്പോൾ സാരീ ടെ ഇടയ്ക്ക് കൂടി കയറിയത് ആയിരുന്നു സേഫ്റ്റി പിന്ന്.

കൈ കൊണ്ട് അത് മാറ്റാൻ കുറെ ശ്രെമിച്ചു എങ്കിലും അവനു കഴിഞ്ഞില്ല…

പറ്റുന്നില്ലെങ്കിൽ സാരമില്ല കാശിയേട്ടാ…
പാറു സാവധാനം പറഞ്ഞു.

“താന് ഇങ്ങനെ തന്നെ കിടക്കാൻ ആണോ ”

അല്ലാതെ പിന്നെ എന്ത് ചെയ്യും. ചോദിച്ചു പൂർത്തിയാക്കും മുന്നേ കാശിയുടെ ചുടു നിശ്വാസം അവളുടെ പിൻ കഴുത്തിലും തോളിലും ആയി വന്നു തട്ടി.

കുതറിക്കൊണ്ട് മാറാൻ ശ്രെമിച്ചവളെ തന്റെ ഇടം കൈയാൽ അവൻ വട്ടം ചുറ്റി പിടിച്ചു… അല്പം ബലമായി ത്തന്നെ.
പാർവതിയുടെ ഹൃദയമിടിപ്പിന് വേഗത ഏറി വരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

തോളിൽ നിന്ന് സേഫ്റ്റി പിന്ന് അവൻ കടിച്ചു അകത്തിമാറ്റി.. ശേഷം അതു ഊരിയതും സാരി യുടെ മുന്താണി അടർന്നു മാറി താഴേക്ക് വീണു..

അയ്യേ….
എന്ന് പറഞ്ഞു കൊണ്ട് പാറു വേഗം തന്നെ തന്റെ ഇരു കൈകളും കൊണ്ട് മാറു മറയ്ക്കുവാൻ ശ്രെമം നടത്തുന്നത് കണ്ടു കൊണ്ടാണ് അവൻ മുഖം ഉയർത്തിയത്.

തന്റെ മുന്നിൽ വിറയലോടെ നിൽക്കുന്ന പെണ്ണിന്റെ പൂവുടലിൽ അവന്റെ മിഴികൾ കോർത്തു വലിച്ചു.

വെണ്ണതോൽക്കുന്ന അഴകോടെ കൂടി നിൽക്കുക ആയിരുന്നു പാർവതി ..ഒരു നൂലിഴയാൽ ഒരുമിപ്പിച്ച ജീവനിശ്വാസം..തന്റെ മരണത്തിൽ നിന്നും അല്ലാതെ വേർപെടുത്താൻ, ഒരിക്കലും ആവില്ലിവളെ.അവളിൽ നിന്നു ഉതിർന്നു വരുന്ന വിയർപ്പിന്റെ ഗന്ധം….
പെട്ടന്ന് ഒരു ഉൾ പ്രേരണയാൽ കാശി അകന്നു മാറി.

കാശി അവളുടെ സാരി വലിച്ചെടുത്തു അവളെ വട്ടം ചുറ്റി പുതപ്പിച്ചു.

പാറു അപ്പോളും ഏതോ മായാലോകത്ത് ആയിരുന്നു.

“പാർവതി… പോയി ഫ്രഷ് ആയിട്ട് വരൂ….. കിടന്നു ഉറങ്ങണ്ടേ ”

കാശി ചോദിച്ചതും അവള് ഡ്രസിങ് റൂമിലേക്ക് ഓടി കയറി.

See also  വോട്ട് ചോദിക്കുന്നത് മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും; വ്യക്തിക്ക് വേണ്ടിയല്ല; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരണ്ട: കെ മുരളീധരൻ

 

നീലക്കണ്ണാടിയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ പാറു തന്റെ പ്രതിബിബം ഒന്ന് നോക്കി.

അയ്യേ.. ഇങ്ങനെ ആയിരുന്നോ കാശിയേട്ടന്റെ മുന്നിൽ നിന്നത്… ചെ ചെ… ആകെ നാണക്കേട് ആയല്ലോ…

അവൾ ആണെങ്കിൽ നെറ്റി ചുളിച്ചു കൊണ്ട് നിന്നു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കാശിനാഥൻ : ഭാഗം 35 appeared first on Metro Journal Online.

Related Articles

Back to top button