World

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തി

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐടി പ്രൊഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടത്. ബ്രേ മേഖലയിലെ കടൽത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ രണ്ട് ദിവസം മുമ്പാണ് കാണാതായത്. അശ്വതിയുടെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. 

ജോലി സംബന്ധമായി സ്ഥലം മാറി അയർലൻഡിലെ തന്നെ ലെറ്റർക്കെന്നിയിൽ പോകാനിരിക്കെയാണ് മരണം. ലുവാസിലെ യാത്രക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

See also  ഹിസ്ബുല്ലയെയും ഹൂതികളെയും 'ഭീകരപട്ടിക'യിൽ ഉൾപ്പെടുത്തി; മണിക്കൂറുകൾക്കകം പിൻവലിച്ച് ഇറാഖ്: തീരുമാനം ആശയക്കുഴപ്പത്തിൽ

Related Articles

Back to top button