Education

തിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഏഴ് വയസുകാരന് ഗുരുതര പരുക്ക്

മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഏഴ് വയസുകാരന് ഗുരുതര പരുക്ക്. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്‌സാനാണ് പരുക്കേറ്റത്.

ഇന്ന് രാവിലെ 9.45ഓടെയാണ് സംഭവം. തലക്കത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാറിനും മതിലിനും ഇടയിൽ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ റിക്‌സാനെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കുട്ടി ചികിത്സയിൽ തുടരുകയാണ്.

See also  പ്രീമിയം ലുക്ക്; തകർപ്പൻ ഡിസ്പ്ലേയും ക്യാമറയും: കളം പിടിയ്ക്കാൻ ഐകൂ 13 ഒരുങ്ങുന്നു

Related Articles

Back to top button