Local
നൂറേ അജ്മീർ ഹിഫ്ള് കോളേജ് കുത്തൂപറമ്പിൽ ഉയരും

ഊർങ്ങാട്ടിരി: വാഴക്കാട് വലിയുദ്ധീൻ ഫൈസിയുടെ നേതൃത്വത്തിൽ കുത്തൂപറമ്പിൽ നിർമിക്കുന്ന നൂറേ അജ്മീർ ഹിഫ്ള് കോളേജിന്റെ കുറ്റിയടിക്കൽ കർമ്മം പ്രമുഖ പണ്ഡിതൻ ബഷീർ ബാഖവി നിർവഹിച്ചു. ചടങ്ങിൽ വലിയുദ്ധീൻ ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മത സംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. നാട്ടുകാരനായ ചീരാൻതൊടി അബ്ദുള്ള സൗജന്യമായി നൽകിയ ഭൂമിയിലാണ് പ്രസ്തുത സ്ഥാപനം ഉയരുന്നത്.