Sports

ലോക ടെസ്റ്റ്: ആ ആഗ്രഹം രോഹിത്തിന് നാലായി മടക്കാന്‍ സമയമായി

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ സാധ്യത മങ്ങിയെന്ന് മാത്രമല്ല ഇല്ലാതായി എന്ന് തന്നെ പറയാം. ന്യൂസിലാന്‍ഡിനോടും പിന്നാലെ ഓസ്‌ട്രേലിയയോടും കനത്ത തോല്‍വി ഏറ്റുവാങ്ങിയ രോഹിത്ത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കേവലം ഒരു പരമ്പര തോല്‍ക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിലേക്കുള്ള എന്‍ട്രി ഇല്ലാതാക്കുക കൂടിയാണ് ചെയ്യുന്നത്.

സിഡ്‌നിയില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ വിജയിച്ചാലും ഇന്ത്യന്‍ക്ക് ആ എന്‍ട്രി സാധ്യമാകില്ല. മറിച്ച് ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്ക 2-0ന് ജയിക്കുകയും വേണം. എന്നാല്‍, ദുര്‍ബലരായ ശ്രീലങ്കയോട് ഒരു ടെസ്റ്റ് സമനില പിടിച്ചാല്‍ ഓസീസിന് ഫൈനല്‍ എന്‍ട്രി ലഭിക്കും.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ അടുത്ത ടെസ്റ്റും ജയിച്ച് ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തന്നെ ലോക ടെസ്റ്റ് ഫൈനല്‍ ഉറപ്പിക്കാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്.

 

See also  സഞ്ജു ഇനി തനി കേരളക്കാരനാകും; നായകനായി താരം ഇറങ്ങും

Related Articles

Back to top button