Education

മുനമ്പം സമരപ്പന്തലില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്

ആലപ്പുഴ: മുനമ്പം നിരാഹാര സമരപ്പന്തലില്‍ എത്തി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. സമരത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും ഏത് അതിര്‍ത്തി വരെ പോകേണ്ടിവന്നാലും സമരക്കാരുടെ കൂടെയുണ്ടാകുമെന്നു പറഞ്ഞ മാര്‍ റാഫേല്‍ തട്ടില്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതേസമയം ആയിരം കേന്ദ്രങ്ങളില്‍ നാളെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രതിജ്ഞ ചൊല്ലല്‍ നടത്തു മെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

സത്യാഗ്രഹമെന്ന വലിയ സമരമുറ ഉപയോഗിച്ച് അവസാനത്തെയാളും മരിച്ചുവീഴും വരെ പോരാടും. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ല. മുനമ്പത്തെ പ്രശ്‌നം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രശ്‌നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകും. ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്ത് കണക്കു ചോദിക്കാന്‍ ജനങ്ങള്‍ക്ക് വിവേകമുണ്ടാകണം. ബാലറ്റ് പേപ്പര്‍ കയ്യില്‍ക്കിട്ടുമ്പോള്‍ എല്ലാത്തവണവും വോട്ടു ചെയ്ത് പരിചയമുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിര്‍ബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ തെളിയിക്കണം.”- മാര്‍ റാഫേല്‍ തട്ടില്‍ സമരപ്പന്തലില്‍ പറഞ്ഞു.”സഭയെന്നതിനേക്കാള്‍ ഇത് മനുഷ്യരുടെ പ്രശ്‌നമാണ്. ജനാധിപത്യമൂല്യങ്ങള്‍ക്ക് അടിസ്ഥാനമായി പ്രശ്‌നം പരിഹരിക്കണം. ജനാധിപത്യത്തിലും ഭരണഘടനയിലും പ്രതീക്ഷയുണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഈ വിഷയം ഗൗരവമായി ചിന്തിക്കണം.”- മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യത്വരഹിതമായ രീതിയില്‍ സമരക്കാരുടെ ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും മുനമ്പംകാര്‍ക്ക് മനുഷ്യത്വപരമായി നീതിയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ഗാന്ധിജിയുടെ സത്യാഗ്രഹം മാതൃകയിലുള്ള പോരാട്ടമാണെന്നും അക്രമസക്തമായ രീതിയിലല്ലെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

അതേസമയം ക്രൈസ്തവ പുരോഹിതര്‍ വര്‍ഗീയത പറയുന്നു എന്ന വഖഫ് മന്ത്രിയുടെ പരാമര്‍ശത്തിനും മേജര്‍ ആര്‍ച്ച് ബിഷപ്പ് മറുപടി നല്‍കി. മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാന്‍ കഴിയുമോയെന്നും ഞാന്‍ നില്‍ക്കുന്ന ആശയങ്ങള്‍ മാറ്റുമെന്ന് കരുതുന്നുണ്ടോയെന്നും മാര്‍ റാഫേല്‍ തട്ടില്‍ ചോദിച്ചു. ഞങ്ങള്‍ സമരക്കാരുടെ ഇടയന്മാരാണ്. ജനങ്ങളുടെ കൂടെ നില്‍ക്കുന്നില്ലെങ്കില്‍ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദര്‍ ഷര്‍ട്ട് ഇട്ട് സമര പന്തലില്‍ വന്ന് നില്‍ക്കാനാകില്ലെന്നും മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കി.

 

The post മുനമ്പം സമരപ്പന്തലില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് appeared first on Metro Journal Online.

See also  പത്ത് മിനുട്ടിന് ഒന്നര കോടി വാങ്ങുന്ന നടി; 48ാം വയസ്സിലേക്ക് പ്രവേശിക്കുന്ന മല്ലിക ഷെരാവത്ത് ബോളിവുഡ് ഭരിക്കുന്ന റാണി

Related Articles

Back to top button