Education
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ട് തീപിടിച്ച് കത്തിനശിച്ചു; രണ്ട് പേർക്ക് പൊള്ളലേറ്റു

കോഴിക്കോട് ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്.
ഇന്നലെ രാത്രി 11.45ഓടെ ബേപ്പൂർ ഹാർബറിൽ അഹൽ ഫിഷറീസ് എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എൻജിനിൽ നിന്നാണ് തീ പടർന്നത്.
ശരീരമാസകലം പൊള്ളലേറ്റ രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഞ്ചന്തയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയെങ്കിലും ബോട്ട് പൂർണമായും കത്തിനശിച്ചു. പുലർച്ചെ നാല് മണിയോടെയാണ് തീ പൂർണമായും അണച്ചത്.
The post ബേപ്പൂരിൽ മത്സ്യബന്ധന ബോട്ട് തീപിടിച്ച് കത്തിനശിച്ചു; രണ്ട് പേർക്ക് പൊള്ളലേറ്റു appeared first on Metro Journal Online.