Education

പ്രചാരണം അവസാന ഘട്ടത്തിലേക്ക്: വയനാട്ടിൽ പ്രിയങ്കക്ക് ഇന്ന് ആറിടങ്ങളിൽ സ്വീകരണം

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. നായ്ക്കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാണ് പ്രിയങ്കയുടെ അവസാനഘട്ട പ്രചാരണം ആരംഭിക്കുക

നാളെ നടക്കുന്ന കൊട്ടിക്കലാശത്തിൽ പ്രിയങ്കക്ക് ഒപ്പം രാഹുൽ ഗാന്ധിയും പങ്കെടുക്കും. കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കൊട്ടിക്കലാശത്തിൽ പങ്കെടുക്കുക. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പര്യടനം തിരുവമ്പാടി നിയമസഭ മണ്ഡലത്തിലാണ്

ചേലക്കരയിൽ മുന്നണികൾ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. എൽഡിഎഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും മണ്ഡലത്തിൽ പ്രചാരണം തുടരും. യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് മണ്ഡലത്തിൽ എത്തും.

The post പ്രചാരണം അവസാന ഘട്ടത്തിലേക്ക്: വയനാട്ടിൽ പ്രിയങ്കക്ക് ഇന്ന് ആറിടങ്ങളിൽ സ്വീകരണം appeared first on Metro Journal Online.

See also  വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

Related Articles

Back to top button