Kerala

ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് കെപി ഉദയഭാനു

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. അതൊക്കെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്

ദിവ്യ വിളിച്ചാൽ അവർ പോകാൻ പാടില്ലായിരുന്നു. ദിവ്യ പരിപാടിയുടെ സംഘടാകയല്ലായിരുന്നു. കണ്ണൂർ കലക്ടർക്കെതിരെ കുടുംബത്തിന് നേരത്തെ പരാതിയുണ്ട്. എഡിഎമ്മിന്റെ മരണത്തിൽ കലക്ടരുടെ പങ്ക് സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം കേസിൽ പിപി ദിവ്യയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്.

The post ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് കെപി ഉദയഭാനു appeared first on Metro Journal Online.

See also  സിദ്ധിഖിനെതിരായ ആരോപണം ഗൗരവമുള്ളത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Related Articles

Back to top button