Gulf

ഖത്തർ അമീർ പോർച്ചുഗൽ പ്രസിഡന്റിന് ദേശീയ ദിനാശംസകൾ നേർന്നു

ദോഹ: പോർച്ചുഗൽ റിപ്പബ്ലിക് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പോർച്ചുഗൽ പ്രസിഡന്റ് ഡോ. മാർസെലോ റെബെലോ ഡി സൂസയ്ക്ക് അഭിനന്ദന സന്ദേശം അയച്ചു.

ദേശീയ ദിനത്തിൽ പോർച്ചുഗൽ പ്രസിഡന്റിനും അവിടുത്തെ ജനങ്ങൾക്കും എല്ലാ ആശംസകളും നേരുന്നതായി അമീർ സന്ദേശത്തിൽ അറിയിച്ചു. പോർച്ചുഗലിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  റിയാദ് മെട്രോ: സര്‍വിസിന് നാളെ തുടക്കമാവും

Related Articles

Back to top button