Kerala

പാലിയേക്കരയിൽ ടോൾ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി

പാലിയേക്കരയിൽ ടോൾ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്‌നം ഒരു മാറ്റവുമില്ലാതെ തുടരുന്നതായി ജില്ലാ കലക്ടർ ഹൈക്കോടതിയെ അറിയിച്ചു. ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗിന് പ്രശ്‌നമുണ്ടെന്നും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും കലക്ടർ അറിയിച്ചു

നാല് വരി പാത ചെറിയ സർവീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ടോൾ പിരിവ് വിലക്ക് നീട്ടിയതിനൊപ്പം ടോൾ നിരക്ക് കൂട്ടിയ നടപടിയിലും എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചു

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പലയിടത്തും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ അപകടമുണ്ടാകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളോ ഇല്ലെന്നും സമിതി പറഞ്ഞു

 

See also  രമേശ് ചെന്നിത്തല അന്തസ്സുള്ള നേതാവ്; വിഡി സതീശൻ വെറും അഡ്‌ജെസ്റ്റ്‌മെന്റെന്ന് കെ സുരേന്ദ്രൻ

Related Articles

Back to top button