Education
മസ്‌ക്കത്ത് രാജ്യാന്തര പുസ്തക മേള ഏപ്രില്‍ 23ന് തുടങ്ങും

മസ്‌കത്ത്: 29ാം എഡിഷന്‍ മസ്‌കത്ത് രാജ്യാന്ത പുസ്തക മേളക്ക് അടുത്ത വര്‍ഷം ഏപ്രിലില്‍ തുടക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 23 മുതല്‍ മെയ് രണ്ടുവരെയാണ് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സ്ബിഷന്‍ സെന്ററില്‍ പുസ്തക മേള നടക്കുക.
വടക്കന്‍ ശര്‍ഖിയാണ് അടുത്ത തവണ നടക്കുന്ന പുസ്തകമേളയുടെ ആതിഥേയ ഗവര്‍ണറേറ്റ്. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹറാസിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി യോഗം ചേരുകയും മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ എഡിഷനെക്കാള്‍ കൂടുതല്‍ പ്രസാധകരേയും പുസ്തക പ്രേമികളേയും ഈ വര്‍ഷം പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി വ്യക്തമാക്കി.
The post മസ്‌ക്കത്ത് രാജ്യാന്തര പുസ്തക മേള ഏപ്രില്‍ 23ന് തുടങ്ങും appeared first on Metro Journal Online.