Education

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം: നടി കസ്തൂരി ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷ നൽകി

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ നടി കസ്തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.

വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈയിലടക്കം വിവിധയിടങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടി നിലവിൽ ഒളിവിലാണ്. പോയസ് ഗാർഡനിലെ വീട് പൂട്ടിയ നിലയിലാണ്. മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. നടി ആന്ധ്രയിലാണെന്നാണ് വിവരം.

തമിഴ് രാജാക്കൻമാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ വിവാദ പരാമർശം. ഹിന്ദു മക്കൾ കക്ഷിയുടെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശമുണ്ടായത്.

 

 

The post തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം: നടി കസ്തൂരി ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷ നൽകി appeared first on Metro Journal Online.

See also  വർഗീയ ശക്തികളുടെ വോട്ടുകൾ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാട്: ഷാഫി പറമ്പിൽ

Related Articles

Back to top button